+2 വിന് ശേഷം സ്മാർട്ട്ഫോൺ ടെക്നോളജി പഠിക്കാം സ്‌മാർട്ടായി സംമ്പാദിക്കാം
+2 പരീക്ഷ കഴിഞ്ഞതോടെ ഇനിയെന്ത്? എന്ന വലിയ ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണോ നിങ്ങൾ? ഉപരിപഠനത്തിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ഇരിക്കുന്നവരുണ്ടാവാം. പരമ്പരാഗതമായ കോഴ്സുകൾക്കപ്പുറം, ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയതും വരുമാനം ഉറപ്പുള്ളതുമായ കരിയർ വഴികൾ ഇന്ന് തുറന്നു കിടക്കുന്നുണ്ട്. നമ്മുടെ ചിന്താഗതി ഒന്ന് മാറ്റിപ്പിടിച്ചാൽ മതി, വലിയ വിജയങ്ങൾ കൈയെത്തും ദൂരത്താണ്! വെറും സർട്ടിഫിക്കറ്റുകൾക്കല്ല, പ്രായോഗിക വൈദഗ്ധ്യത്തിനാണ് (Skill) ഇന്ന് തൊഴിൽ ലോകം പ്രാധാന്യം നൽകുന്നത്. പഴയതുപോലെ ഡിഗ്രിയും പിജിയും മാത്രം കയ്യിലുണ്ടെങ്കിൽ മികച്ച ശമ്പളത്തിൽ ജോലി കിട്ടുന്ന കാലമല്ല ഇത്. ഇന്ന് ഡിമാൻഡ് മുഴുവൻ സ്‌കിൽ അഥവാ പ്രായോഗിക അറിവുകൾക്കാണ്. പെട്ടെന്ന് ജോലി നേടാനും, ഉയർന്ന വരുമാനം സ്വന്തമാക്കാനും, അതിലുപരി സ്വന്തമായി ഒരു സംരംഭം തുടങ്ങാനും സഹായിക്കുന്ന ഒരു സ്മാർട്ട് കരിയർ പാതയെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. ആ പാത മറ്റൊന്നുമല്ല, അതാണ് സ്മാർട്ട്ഫോൺ ടെക്നോളജി.
Read More

Call Now
WhatsApp
Public Comments on Britco